മദ്യപിക്കാൻ പണം നല്‍കാത്തതിന് അമ്മയുടെ വിരല്‍ അടിച്ചൊടിച്ച മകൻ അറസ്റ്റില്‍
മദ്യപിക്കുന്നതിനായി പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ അമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
: മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് സ്വന്തം അമ്മയെ ക്രൂരമായി ആക്രമിച്ച് വിരല്‍ അടിച്ചൊടിച്ച മകനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.റാന്നി കരികുളം പഴവങ്ങാടി സ്വദേശിയായ ജോബി ജേക്കബ് ജോർജ് (43) ആണ് സംഭവത്തില്‍ പിടിയിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം നടന്നത്. മദ്യപിക്കുന്നതിനായി പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ അമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ഞായറാഴ്ച പശുത്തൊഴുത്തില്‍ നില്‍ക്കുകയായിരുന്ന അമ്മയെ ഇയാള്‍ അവിടെനിന്ന് വലിച്ച് പുറത്തിടുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കമ്പുകൊണ്ട് അടിച്ചതിനെ തുടർന്നാണ് അമ്മയുടെ വിരലിന് പൊട്ടലുണ്ടായത്.
സ്ഥിരം മദ്യപാനിയായ ജോബി പണത്തിനായി അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും, മുൻപും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
.jpg)

