അച്ഛൻ അടിയേറ്റ് മരിച്ച കേസിൽ മകനെ വെറുതെ വിട്ടു: കോടതി ഉത്തരവ്

Son acquitted in father's beating death case: Court orders

നെയ്യാറ്റിൻകര: മാതാവിനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ, മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ മകനെ കോടതി വെറുതെ വിട്ടു. കാരോട് കുഴിച്ചവിള പള്ളിക്കടുത്ത് താഴവിള ഹൗസിൽ സുജിയെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീർ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.2016 ഡിസംബർ 10-നായിരുന്നു കേസിനാസ്പദമായ സംഭവം. മാതാവിനെ ഉപദ്രവിക്കുന്നത് കണ്ട് പ്രകോപിതനായ സുജി, കമ്പ് ഉപയോഗിച്ച് പിതാവായ തങ്കപ്പനെ (60) അടിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് തങ്കപ്പൻ മരണപ്പെടുന്നത്.

പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് തങ്കപ്പനെ പ്രവേശിപ്പിച്ചത്. രാത്രി 11.30 ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ ഒരു മണിയോടെ മാത്രമാണ് പ്രാഥമിക ചികിത്സ ലഭിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി നാല് തെളിവുകൾ ഹാജരാക്കി. സുജിക്ക് വേണ്ടി അഡ്വ. എ. സന്തോഷ് പുതുശ്ശേരി കോടതിയിൽ ഹാജരായി

Tags