'ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാൾ? 'അർജുൻ ആയങ്കിയെ പൂട്ടാനൊരുങ്ങി പൊലീസ്'; കൊച്ചിയിൽ വ്യാപക പരിശോധന

arjun

മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ വ്യാപക പരിശോധന നടത്തി.

കൊച്ചി: ആഭ്യന്തരമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയിൽ അർജുൻ ആയങ്കിയെ പൂട്ടാനൊരുങ്ങി പൊലീസ്. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.'

'ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും', എന്നും അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ വ്യാപക പരിശോധന നടത്തി. എറണാകുളം ടവർ ലൊക്കേഷനിലാണ് ആയങ്കിയുടെ അവസാനത്തെ ലൊക്കേഷൻ കാണിക്കുന്നത്.

അതേസമയം, ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാളാണ് എന്നും പൊലീസിന് സംശയമുണ്ട്. പൊലീസിനെ വഴിതെറ്റിക്കാനാണ് ഈ നീക്കമെന്നാണ് ഉയരുന്ന സംശയം. ആയങ്കിക്കെതിരെ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചത്തിലും കേസെടുക്കും. അതേസമയം, മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനാണ് ആയങ്കിയുടെ നീക്കമെന്നാണ് വിവരം.

Tags