'പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നു'; സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പി പി ദിവ്യ
പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നുവെന്ന് ദിവ്യയുടെ കത്തില്‍ ആരോപണമുണ്ട്. വിപീകൃത ജില്ലാ കമ്മിറ്റിക്ക് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്.
കണ്ണൂര്‍: സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പി പി ദിവ്യ. തനിക്കെതിരായ പാര്‍ട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നുവെന്ന് ദിവ്യയുടെ കത്തില്‍ ആരോപണമുണ്ട്. വിപീകൃത ജില്ലാ കമ്മിറ്റിക്ക് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്.
പി കെ ശ്യാമളയ്‌ക്കെതിരേയും കത്തില്‍ ആരോപണമുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാരമെന്നാണ് ആരോപണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ സെന്ററില്‍ നിന്നും നീക്കി.
സിപിഐഎം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് ഇക്കാര്യം നടത്തിയതെന്നും പുനഃപരിശോധന വേണമെന്നും ആവശ്യമുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലും പരിഗണന കിട്ടാതെ വന്നതോടെയാണ് പിപി ദിവ്യ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
.jpg)


