ചാലിയാറില്‍ മീന്‍പിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

Three-year-old boy found dead after drowning in pond in Kozhikode

മൂന്ന് ദിവസം മുന്‍പ് അവധിക്കായി നാട്ടിലെത്തിയ സുധീഷ് മീന്‍പിടിക്കാനായി വല വീശുന്നതിനിടയില്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു.

ചാലിയാറില്‍ മീന്‍പിടിക്കാനിറങ്ങിയ സൈനികനെ കാണാതായി. പെരുവയല്‍ സ്വദേശി സുധീഷിനെയാണ് വൈകീട്ടോടെ കാണാതായത്. മൂന്ന് ദിവസം മുന്‍പ് അവധിക്കായി നാട്ടിലെത്തിയ സുധീഷ് മീന്‍പിടിക്കാനായി വല വീശുന്നതിനിടയില്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഊര്‍ക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. 

മാവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും തെരച്ചില്‍ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. ഇന്ന് തെരച്ചില്‍ വീണ്ടും തുടരും.

Tags