സോളാര്‍ വിവാദം നിയമസഭയില്‍ ചര്‍ച്ച; അടിയന്തര പ്രമേയ ചര്‍ച്ച ഒരു മണിക്ക്

pinarayi

സോളാർ കേസിലെ കെബി ​ഗണേഷ് കുമാറിന് എതിരെയുള്ള വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചർച്ച. പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമാണ് സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചതെന്നും സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതിന് നിയമസഭയിൽ സർക്കാർ മറുപടി പറയണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. എന്നാലും വിഷയത്തിൽ ചർച്ച ആകാമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്.

Tags