നിരവധി പോക്സോ കേസുകളിലെ പ്രതിയായ സ്നേഹ മെർലിൻ പിടിയിൽ
25കാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി
കാസർകോട്: നിരവധി പോക്സോ കേസുകളിലെ പ്രതിയായ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ പിടിയിൽ .മയ്യിൽ നണിയൂർ നമ്പ്രത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് കാസർഗോഡ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.
ഇൻസ്‌പെക്ടർ എൻ പി രാഘവനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെ നേരത്തെ മൂന്ന് പോക്സോ കേസുകൾ ഉണ്ട്. നാലാമത്തെ പോക്സോ കേസിലാണ് ഇപ്പോൾ അറസ്‌റ്റ് ചെയ്തിട്ടുള്ളത്
25കാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 14കാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്.
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം പെൺകുട്ടി വെളിപ്പെടുത്തിയത്.
.jpg)

