16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സ്‌നേഹ മെര്‍ലിന്‍ ഒളിവില്‍; യുവതിക്കെതിരെ മുന്‍പും പോക്‌സോ കേസുകള്‍

Case of molestation of a 16-year-old girl who was sleeping at home; POCSO case against Sneha Merlin, a native of Taliparamba, Kannur

വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കാസര്‍കോട് സ്വദേശിയായ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ 25കാരി സ്‌നേഹ മെര്‍ലിനെതിരെ മുന്‍പും സമാന പരാതികള്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ സ്‌നേഹ നേരത്തെ തന്നെ രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയാണ്. ഇപ്പോഴിതാ മൂന്നാമതൊരു പോക്‌സോ കേസ് കൂടി സ്‌നേഹക്കെതിരെ വന്നിരിക്കുകയാണ്. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കാസര്‍കോട് സ്വദേശിയായ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

ഏതാനും മാസം മുന്‍പാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു സ്‌നേഹ. തളിപ്പറമ്പ് സ്വദേശിയായ സ്‌നേഹ, കാസര്‍കോടുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നു. അന്നവിടെ തങ്ങി. ഈ സമയത്താണ് 16കാരിയോട് മോശമായി പെരുമാറിയത്. പേടി കാരണം പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. പിന്നീട് സഹോദരിയോട് കാര്യം സൂചിപ്പിച്ചു. പിന്നാലെയാണ് മേല്‍പ്പറമ്പ് പൊലീസിനെ അറിയിക്കുന്നതും കേസ് എടുക്കുന്നതും. പരാതി ലഭിച്ചതിന് പിന്നാലെ സ്‌നേഹ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് രണ്ട് ആണ്‍കുട്ടികളേയും ഒരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാണ് സ്‌നേഹ മെര്‍ലിന്‍.

Tags