പാമ്പിനെ കണ്ടെന്ന് യാത്രക്കാരൻ; കൊല്ലത്ത് തീവണ്ടി പിടിച്ചിട്ടത് അരമണിക്കൂറോളം

train
train

കൊല്ലം: പാമ്പിനെ കണ്ടെന്ന യാത്രക്കാരന്റെ പരാതിയെ തുടർന്ന് തീവണ്ടി 25 മിനിറ്റോളം പിടിച്ചിട്ടു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകീട്ട് 5.20-ന് എത്തിയ നാഗർകോവിൽ-കോട്ടയം തീവണ്ടിയാണ് പിടിച്ചിട്ടത്. എൻജിനിൽനിന്ന്‌ നാലാമത്തെ കോച്ചിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാരൻ അറിയിക്കുകയായിരുന്നു.

tRootC1469263">

വിശദമായി പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് 6.20-ന് യാത്ര തുടർന്നു. കഴിഞ്ഞദിവസം പുനലൂർ-കൊല്ലം മെമുവിൽ വിഷമില്ലാത്തയിനമായ തവിടൻ വെള്ളിവരയൻ പാമ്പിനെ കണ്ടിരുന്നു.
 

Tags