വീടുകളിലേക്കും മുറ്റങ്ങളിലേക്കും പാമ്പുകൾ: അനിവാര്യമാണ് മുൻകരുതൽ
കോട്ടയം: സംസ്ഥാനത്ത് ചൂട് അസഹനീയമാകുകയാണ് . ചൂട് കാരണം മാളങ്ങളിൽനിന്ന് പുറത്തിറങ്ങുന്ന പാമ്പുകളെ കരുതിയിരിക്കണം. മുറ്റത്തേക്കോ വീട്ടിലേക്കോ എത്തിയേക്കാം. കളിക്കാൻ പോകുന്ന കുട്ടികൾ കാടുപിടിച്ച ഇടത്തേക്കിറങ്ങരുത്. ശരീരത്തിൽ അസ്വാഭാവികമായ മുറിവോ നീറ്റലോ വന്നാൽ അവഗണിക്കരുത്. ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തിക്കണമെന്നും സർപ്പ സംസ്ഥാന നോഡൽ ഓഫീസർ വൈ. മുഹമ്മദ് അൻവർ നിർദേശിച്ചു.
തലകറക്കം, ഛർദി, ശ്വാസതടസ്സം, കണ്ണ് അടഞ്ഞുപോകുക, വയറുവേദന, മൂക്കിലൂടെ രക്തംവരുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.
വിഷം ഏതിന് ?
കേരളത്തിൽ കാണുന്ന പത്തിൽ താഴെ ഇനം പാമ്പുകൾക്കേ ഉഗ്രവിഷമുള്ളൂ. മൂർഖൻ, വെള്ളിെക്കട്ടൻ (ശംഖുവരയൻ, വളവളപ്പൻ, മോതിരവളയൻ എന്നെല്ലാം പേരുകളുണ്ട്), അണലി(ചേനത്തണ്ടൻ), ചുരുട്ട മണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിെക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം മരണവും.
ചൂടുകൂടുന്ന മാസങ്ങളിലാണ് പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നത്. മുട്ട വിരിയുന്ന സമയവും ഇതാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ സുരക്ഷിതസ്‌ഥലം തേടും. അങ്ങനെയാണ് വീടുകളിലും മറ്റുമുള്ള തണുപ്പുള്ളിടത്ത് എത്തുന്നത്.
കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാൽ, വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടാം. അവർ എത്തി പാമ്പിനെ സുരക്ഷിതമായി നീക്കും. സേവനം സൗജന്യം. ഇത് സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സർപ്പ ജില്ലാ കോഡിനേറ്റർമാർ വഴിയോ ചെയ്യാം.
ശ്രദ്ധിക്കേണ്ടത്
കെട്ടിടങ്ങളുടെ ഉൾഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടവഴി എന്നിവിടങ്ങളിലെ കാടും ചപ്പുചവറുകളും നീക്കുക
കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്‌വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ കൂട്ടിയിടുകയോ അരുത്. വെളിച്ചമില്ലാതെ രാത്രി സഞ്ചാരം പാടില്ല.
വീടിനുപുറത്ത് ശേഖരിച്ച വിറകും മറ്റും വെളിച്ചമുള്ള സമയത്തുമാത്രം ശ്രദ്ധയോടെ എടുക്കുക
ഭക്ഷണാവശിഷ്ടം ശരിയായി സംസ്കരിക്കുക. ഭക്ഷ്യാവശിഷ്ടങ്ങൾതേടി എലികൾ വരും പിന്നാലെ പാമ്പുകളും
കെട്ടിടത്തിനുമുകളിലേക്ക് വളർന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കുക. വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ, ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്തവിധം വെട്ടുക
ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടണം
വാതിലുകളുടെ താഴെയുംമറ്റും വിടവ് പാടില്ല
കെട്ടിടപരിസരത്തെ എല്ലാ മാളങ്ങളും അടയ്ക്കുക
കിടക്കുമ്പോൾ തലയണ, മെത്ത എന്നിവ തട്ടിക്കുടയുകയും കട്ടിലിന്റെ അടിഭാഗം നിരീക്ഷിക്കുകയും വേണം
വീടിന് പുറത്തുെവച്ച ഷൂ, ചെരുപ്പ്, െഹൽെമറ്റ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ പാമ്പുകളോ മറ്റു ജീവികളോ ഇല്ല എന്ന് ഉറപ്പുവരുത്തുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക
യൂറോപ്യൻ ക്ലോസറ്റ് എപ്പോഴും അടച്ചുവെക്കുക. ഷവറിന്റെ പിടിയിലും പൈപ്പുകളുടെ വിടവിലും ശ്രദ്ധ വേണം
പുറത്തുവെച്ച പാചകവാതക സിലിൻഡർ എടുക്കും മുൻപ് കീഴ്‌ഭാഗം പരിശോധിക്കണം
.jpg)

