ചിറയിൻകീഴിൽ പിടികൂടിയ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു

d

കഴിഞ്ഞ ദിവസം പിടികൂടിയ മൂർഖൻ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പാത്രത്തിൽ നിന്നും പുറത്തെടുക്കുന്നതിനിടെ ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണ് വിവരം

തിരുവനന്തപുരം: പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ഈഞ്ചക്കല്‍ സ്വദേശിയായ സന്ദീപാണ് മരിച്ചത്.വീട്ടില്‍ വച്ചാണ് കടിയേറ്റത്.

ബുധനാഴ്ച രാത്രി വീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ മൂർഖൻ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പാത്രത്തിൽ നിന്നും പുറത്തെടുക്കുന്നതിനിടെ ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണ് വിവരം

പരിക്കേറ്റ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.‌ എന്നാല്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പുലർച്ചെ മരിക്കുകയായിരുന്നു

Tags