പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മ : കെ സി വേണുഗോപാല്‍

CPM-BJP deal not only in Palakkad but also in some other seats: KC Venugopal

 ആലപ്പുഴ : കായംകുളത്ത് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തുകയും ആശുപത്രികളെ സജ്ജമാക്കുകയും വേണം. പൂരങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ ഭാഗമാണെങ്കിലും ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍, അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് വേണ്ടെന്നുവെച്ച പൂരം കമ്മിറ്റിയുടെ തീരുമാനം തീര്‍ത്തും അഭിനന്ദനാര്‍ഹമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Tags