വീണ്ടും പാമ്പു കടിയേറ്റ് മരണം; മൂർഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു
Updated: Apr 25, 2026, 10:01 IST
ആന്റിവനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര ആണ് (65) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണു ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ആന്റിവനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: രഘു. മക്കൾ: കാവ്യ, ദിവ്യ. മരുമകൻ അനീഷ്.
.jpg)

