പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു; ഡി എം ഒമാരുടെ യോഗം വിളിച്ച്‌ ആരോഗ്യവകുപ്പ്

Doctors

ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളില്‍ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്  ഡി എം ഒമാരുടെ യോഗം വിളിച്ച്‌ ആരോഗ്യവകുപ്പ് ഡയറക്ടർ.അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിർദേശം നല്‍കി.

ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളില്‍ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആൻറിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആൻറിവെനം സ്റ്റോക്ക് ഉണ്ട് എന്നാണ് വിലയിരുത്തലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ. സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയംപാമ്ബ് കടിയേറ്റ് രോഗി എത്തിയാല്‍ ഉടൻ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്ബുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക് വെനം ലഭ്യമാണ്. വീടിനുള്ളില്‍ വച്ച്‌ പാമ്ബുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പില്‍ പറയുന്നു.

ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്ബുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും പടര്‍പ്പും കേറാതേയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം. പാമ്ബുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്.

Tags