എറണാകുളം-കായംകുളം മെമു ട്രെയിവില്‍ പുക ; യാത്രക്കാരെ പുറത്തിറക്കി
Updated: Jul 9, 2026, 15:55 IST
ബ്രേക്കിങ് സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലത്താണ് പുക. സംഭവത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല.
കോട്ടയം: എറണാകുളം-കായംകുളം മെമു ട്രെയിനില്‍ യാത്രയ്ക്കിടയില്‍ പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി.ട്രെയിൻ മാവേലിക്കര കഴിഞ്ഞ് കായംകുളത്ത് എത്താറായപ്പോഴാണ് പുക കണ്ടത്.
തുടർന്ന് നടക്കാവ് റെയില്‍വേ ഗേറ്റിനടുത്തെത്തിയപ്പോള്‍ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവിടെ ട്രെയിൻ നിർത്തിയിട്ട് പരിശോധന നടത്തുകയാണ്. ബ്രേക്കിങ് സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലത്താണ് പുക. സംഭവത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ ട്രെയിനുകള്‍ വൈകിയോടുന്നു.
.jpg)

