ചെറിയ ഉള്ളി വില കുതിച്ചുയരുന്നു; ചില്ലറ വിപണിയില്‍ കിലോ 200 രൂപയിലേക്ക്

kunji ulli

ഒരുമാസമായി ചെറിയ ഉള്ളിയുടെ വില കൂടാന്‍ തുടങ്ങിയിട്ട്.

കോയമ്പത്തൂര്‍: ചെറിയ ഉള്ളിക്ക് റെക്കോഡ് വില. മൊത്തവില കിലോയ്ക്ക് 180 രൂപയായി. 200 രൂപയാണ് ചില്ലറ വില്പനവില. വിപണിയില്‍ വരവ് കുറഞ്ഞതോടെ ദിവസേന വില കൂടുകയാണ്. ഒരുമാസമായി ചെറിയ ഉള്ളിയുടെ വില കൂടാന്‍ തുടങ്ങിയിട്ട്.

നിലവില്‍ പല്ലടം, ആലാന്തുറ തുടങ്ങിയ ഭാഗങ്ങളിലെ ചുരുക്കം ചില വന്‍കിട കര്‍ഷകരുടെ പക്കല്‍ മാത്രമാണ് ചെറിയ ഉള്ളി സ്റ്റോക്കുള്ളത്. തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും എത്തുന്ന ഉള്ളിയുടെ വലിയ പങ്കും ഇവിടെ നിന്നാണെന്ന് വ്യാപാരികള്‍ പറയുന്നു.

ഡിസംബര്‍ പകുതിയോടെ അടുത്ത വിളവെടുപ്പ് തുടങ്ങുമ്പോഴേ വിലയില്‍ കുറവ് പ്രതീക്ഷിക്കാനാകൂ. അതുവരെ വിപണിയിലെ സമ്മര്‍ദം തുടരാനാണ് സാധ്യത. ചെറിയ ഉള്ളിക്കൊപ്പം സവാളയുടെയും വെളുത്തുള്ളിയുടെയും വിലയും ഉയര്‍ന്നിട്ടുണ്ട്.

 

Tags