സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം: പവന് 120 രൂപ വര്‍ധിച്ചു
Oct 26, 2026, 10:45 IST
കൊച്ചി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം താഴേക്ക് പതിച്ച സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 1,04,680 രൂപയായി. ഗ്രാമിന് ആനുപാതികമായി 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,085 രൂപയിലുമെത്തി. കഴിഞ്ഞ ദിവസവും പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ആഗോള വിപണിയിലെ പ്രതിസന്ധികളും ക്രൂഡോയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളുമാണ് നിലവിൽ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ഇപ്പോഴും ബാരലിന് 114 ഡോളറിന് മുകളിലാണ് തുടരുന്നത്.
.jpg)


