കോഴിക്കോട് മെഡിക്കൽ കോളേജ് കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Smoke again in the emergency department of Kozhikode Medical College Hospital
Smoke again in the emergency department of Kozhikode Medical College Hospital

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേസ്റ്റ് വാട്ടർ പ്ലാന്റിന്റെ പരിസരത്തു നിന്നുമാണ് ഇവ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു വലിയ സഞ്ചിയിലാണ് തലയോട്ടിയും അസ്ഥികളും ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 11.30യോടെയാണ് ഇവ കണ്ടെത്തിയത്. പിന്നാലെ തലയോട്ടിയും അസ്ഥികളും ആശുപത്രിയിലേക്ക് മാറ്റി.

tRootC1469263">

സംഭവത്തിൽ പൊലീസും അന്വേഷണം തുടങ്ങി. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താൻ പരിശോധനകൾ തുടരും. മെഡിക്കൽ കോളേജിൽ പഠിക്കാൻ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നടക്കം വ്യക്തത വരാനുണ്ട്.

Tags