കണ്ണൂരിൽ മനുഷ്യൻ്റെ അസ്ഥികൂടം ചിന്നിചിതറിയ നിലയിൽ കണ്ടെത്തി

A human skeleton was found in a scattered state in Kannur.

പെരിങോം: ഞെകളി കൊട്ടാളം കുന്നിലെ റബ്ബർ എസ്റ്റേറ്റിൽ മനുഷ്യൻ്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.കടന്നപ്പളളി പടിഞ്ഞാറെക്കര ഷമീ മാസ് വീട്ടിൽ പി.അബുബക്കറിന്റെ ഉടമസ്ഥതയിലുളളതാണ് എസ്റ്റേറ്റ്.ഇന്നലെ ഒക്ടോബർ 30 ന് രാവിലെ 11.30 ന് എസ്റ്റേറ്റിലെത്തിയ അബുബക്കറാണ് അവിടവിടെയായി ചിതറി കിടക്കുന്ന നിലയിൽ അസ്ഥികുടം കണ്ടത്.

പെരിങ്ങോം എസ്. ഐ. കെ. ഖദീജയുടെ നേത്യത്വത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതിനാൽ തുങ്ങിമരിച്ചതായിക്കൊമെന്ന് കരുതുന്നു. അസ്ഥികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
 

Tags