കാസർഗോഡ് വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി ഗര്‍ഭിണി

police
police

ഹോസ്‌റ്റലില്‍ താമസിച്ച്‌ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്.

കാസർഗോഡ്: വയറുവേദനയുമായി  ആശുപത്രിയിലെത്തിയ പതിനാറുകാരി ഗര്‍ഭിണി.  സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്‌റ്റലില്‍ താമസിച്ച്‌ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്.

tRootC1469263">

ഡോക്ട‌റെ കണ്ട് പരിശോധിച്ചപ്പോള്‍ ഗർഭിണിയാണെന്ന് വ്യക്‌തമായി. തുടർന്ന് ഡോക്ടർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയഡുക്ക പോലീസ് സ്‌റ്റേഷൻ പരിധിയില്‍ താമസക്കാരനായ യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഒളിവില്‍ കഴിയുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

Tags