പയ്യന്നൂരില്‍ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Updated: Jun 20, 2026, 17:16 IST
വെള്ളിയാഴ്ച രാത്രി 9 മണിയോടെ പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ : പയ്യന്നൂരില്‍ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വെള്ളൂർ കണ്ടോത്ത് വീവണ്‍ ക്ലബ്ബിന് സമീപത്തെ വൈഗ അനില്‍ കുമാറാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെ പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടൻ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓട്ടോ ഡ്രൈവർ അനില്‍ കുമാറിന്റെയും മധുജയുടേയും മകളാണ്. സഹോദരി: വജ്ര. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
.jpg)

