മംഗലം ഡാം കാണാനെത്തി കനത്ത മഴയില്‍ മലവെള്ളപാച്ചിലിനുള്ളില്‍ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷിച്ചു

police

പാലക്കാട് മംഗലം ഡാം കാണാനെത്തി കനത്ത മഴയില്‍ മലവെള്ളപാച്ചിലിനുള്ളില്‍ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷിച്ചു. ഡാമിന്റെ തോടിനക്കരെയുള്ള ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയവരാണ് ഇക്കരെ കടക്കാനാകാതെ കുടുങ്ങിയത്.

വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രാത്രി എട്ടരയോടെയാണ് യുവാക്കളെ ഇക്കരെയെത്തിച്ചത്. മലവെള്ളപ്പാച്ചിലിലെ വെള്ളത്തിന് രൂക്ഷമായ ചെളിയുടെ മണമുള്ളതിനാല്‍ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. അതെ സമയം സമീപത്തെ തോട് കരകവിഞ്ഞ് വീടുകളിലും കടകളിലും വെള്ളം കയറി.

Tags