വോട്ടർമാർ രണ്ട് ലക്ഷത്തിലും താഴെ; ആലപ്പുഴയിൽ എസ്ഐആറിൽ വീണ് ആറു മണ്ഡലങ്ങൾ
ആലപ്പുഴ: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള കരടുപട്ടിക നിലവിൽ വന്നപ്പോൾ ജില്ലയിലെ വോട്ടർമാർക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1.66 ലക്ഷം വോട്ടർമാരാണ് ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലുമായി കുറഞ്ഞത്.
രണ്ടു ലക്ഷത്തിനു മുകളിൽ വോട്ടർമാരുണ്ടായിരുന്ന ആറു നിയോജക മണ്ഡലങ്ങളിൽ വലിയ കുറവുണ്ടായി. അരൂർ, ചേർത്തല, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കായകുളം മണ്ഡലങ്ങളിലാണ് വോട്ടർമാർ രണ്ടു ലക്ഷത്തിൽ താഴെയായത്. ചെങ്ങന്നൂർ മണ്ഡലത്തിലാണ് വലിയ നഷ്ടം. 22,400 വോട്ടർമാരാണ് കുറഞ്ഞത്.
tRootC1469263">കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ 2,06,858 വോട്ടർമാരുണ്ടായിരുന്നു. എസ്.ഐ.ആർ. കരടിൽ 1,83,878 വോട്ടർമാരേയുള്ളൂ. അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണയും രണ്ടു ലക്ഷത്തിൽ താഴെയായിരുന്നു. ഇത്തവണ അവിടങ്ങളിലും വോട്ടർമാർ കുത്തനെ കുറഞ്ഞു.
17,82,900 വോട്ടർമാരാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായിരുന്നത്. എസ്ഐആർ കരടുപട്ടികയിൽ അത് 16,16,561 ആയാണ് കുറഞ്ഞത്. ജനുവരി 22 വരെ കരടുപട്ടികയിൽ ആക്ഷേപവും പരാതിയും നൽകാൻ അവസരമുണ്ട്. ഇതിനകം ഒഴിവാക്കപ്പെട്ട യഥാർഥ വോട്ടർമാരെ കണ്ടെത്തി തിരിച്ചെത്തിക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ ശ്രമം.
2025-ലെ അന്തിമ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലാണ് എസ്ഐആർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുവാങ്ങൽ ജില്ലയിൽ നടത്തിയത്. 17,58,938 വോട്ടർമാരിൽ 16,16,561 പേരാണ് ഫോം പൂരിപ്പിച്ചുനൽകിയത്. ഇവരാണ് കരടുപട്ടികയിൽ ഉൾപ്പെട്ടത്. 1,43,494 പേരാണ് ഒഴിവാക്കപ്പെട്ടത്.
തദ്ദേശത്തെക്കാൾ 1.85 ലക്ഷം കുറവ്
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 18,02,555 വോട്ടർമാരുണ്ടായിരുന്നു. എസ്.ഐ.ആർ. കഴിഞ്ഞപ്പോൾ അത് 16,16,561 ആയി കുറഞ്ഞു. 1,85,994 പേരുടെ കുറവാണുണ്ടായത്.
വോട്ടർമാരുടെ എണ്ണം
മണ്ഡലം 2021 നിയമസഭ 2025 എസ്ഐആർ കുറവ്
അരൂർ 2,00,005 1,83,862 16,143
ചേർത്തല 2,13,276 1,99,161 14,115
ആലപ്പുഴ 2,01,990 1,81,386 20,604
അമ്പലപ്പുഴ 1,78,623 1,58,693 19,930
കുട്ടനാട് 1,67,970 1,50,189 17,781
ഹരിപ്പാട് 1,96,024 1,78,502 17,522
കായംകുളം 2,13,618 1,94,318 19,300
മാവേലിക്കര 2,04,536 1,86,572 17,964
ചെങ്ങന്നൂർ 2,06,358 1,83,878 22,400
ആകെ 17,82,900 16,16,561 1,66,339
.jpg)


