പാലക്കാട് പുതുവര്‍ഷ രാത്രിയില്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാക്കളെ ആക്രമിച്ച കേസ് : ആറുപേര്‍ അറസ്റ്റില്‍
പാലക്കാട്: പുതുവര്‍ഷ രാത്രിയില്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. അകലൂര്‍ പള്ളത്തൊടി വീട്ടില്‍ രതീഷ്(പ്രഭു-37), സഹോദരന്‍ ഷാജു(35), പേരൂര്‍ നമ്പിടിക്കുന്നത്ത് വീട്ടില്‍ സതീഷ് (സനീഷ് -41), അകലൂര്‍ പൂത്തേരി വീട്ടില്‍ ഷിബു (33), പത്തിരിപ്പാല നഗരിപ്പുറം ചെറുകര വീട്ടില്‍ പ്രബിന്‍ (27), പൂഞ്ചേരി വീട്ടില്‍ നിഷാന്ത് (27) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
tRootC1469263">നഗരിപ്പുറം സ്വദേശി കൃഷ്ണദാസി(31)നെയും സുഹൃത്തുക്കളായ മറ്റ് അഞ്ച് പേരെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച കേസിലാണ് അറസ്റ്റ്. പുതുവര്‍ഷ രാത്രിയില്‍ 12.30 ന് പത്തിരിപ്പാല സെന്ററില്‍ വെച്ചായിരുന്നു സംഭവം. മണ്ണൂരിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണു കേസ്.
വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. തലക്ക് ഗുരുതര പരുക്കേറ്റ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
.jpg)


