ശിവസൂര്യയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Updated: Oct 17, 2026, 10:48 IST
കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ.സനിൽകുമാറിനാണ് അന്വേഷണ ചുമതല.പ്ലസ് ടൂ വിദ്യാർഥിയായ ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം ആയി
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ.സനിൽകുമാറിനാണ് അന്വേഷണ ചുമതല.പ്ലസ് ടൂ വിദ്യാർഥിയായ ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം ആയി
ചൊക്ലി പൊലീസും എസ്ഐടിയും ചേർന്ന് അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്
ആഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്.കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
.jpg)


