ശിവസൂര്യയുടെ തിരോധനം: ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

It has been 20 days since Siva Surya went missing searches in Varanasi have failed to locate him

കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്.

ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. അച്ഛന്‍ ജിഗീഷിന്റെ മൊഴിയെടുത്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടേയും മൊഴി രേഖപ്പെടുത്തി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.

കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.

ചൊക്ലി എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്തും അകത്തും വ്യാപകമായി പരിശോധന നടത്തിയിട്ടും ശിവസൂര്യ എവിടെയെന്ന് പോലീസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി ഉണ്ടായിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

Tags