സുധീർ കരമനയുടെ പ്രചാരണത്തിനിറങ്ങാതെ സിറ്റിംഗ് എംഎൽഎ ആന്റണി രാജു; എൽഡിഎഫിനെ വെട്ടിലാക്കുന്നു ?
Mar 25, 2026, 15:58 IST
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റിങ് എംഎൽഎയായ ആന്‍റണി രാജു സ്ഥാനാർഥിയായ സുധീർ കരമനയ്ക്കായി പ്രചരണത്തിനിറങ്ങാത്തത് എൽഡിഎഫിനെ വെട്ടിലാക്കുന്നു. പ്രചരണത്തിനിറങ്ങുമ്പോൾ എംഎൽഎ എവിടെ എന്ന ചോദ്യത്തിൽ ഉത്തരം മുട്ടിയിരിക്കുകയാണ് എൽഡിഎഫ്. പിണക്കത്തിലല്ലെന്ന് നേതാക്കൾ മാറി മാറി പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആന്‍റണി രാജു കളത്തിലിറങ്ങുന്നില്ലെന്ന ചോദ്യത്തിന് നേതാക്കൾക്ക് ഉത്തരമില്ല.
സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് ആന്‍റണിയുടെ പിണക്കത്തിന് പിന്നിലെ കാരണമെന്നാണ് സൂചന. താൻ നിർദേശിച്ച ആളെ സ്ഥാനാർഥിയാക്കാൻ സിപിഎം തയാറാവാത്തതും ആന്‍റണി രാജുവിനെ ചൊടിപ്പിച്ചിട്ടുണ്ട്.
.jpg)


