'സിറ്റിംഗ് ഫീസ് 750ല്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി'; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കുത്തനെ കൂട്ടി
യാത്രാബത്ത കിലോമീറ്ററിന് 14 രൂപയാക്കി കൂട്ടി.2013ന് ശേഷം ആദ്യമായാണ് ഇതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കൂട്ടി. സിറ്റിംഗ് ഫീസ് 750ല്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി. യാത്രാബത്ത കിലോമീറ്ററിന് 14 രൂപയാക്കി കൂട്ടി.2013ന് ശേഷം ആദ്യമായാണ് ഇതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
നവംബര്‍ 9നാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടേയും സെനറ്റ് അംഗങ്ങളുടേയും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളുടേയും യാത്രാ ബത്തയും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചുകൊണ്ട് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം സിറ്റിംഗ് ഫീസില്‍ 160 ശതമാനത്തിലേറെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
യുഡിഎഫ് അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ വന്നതിന് പിന്നാലെയാണ് ആനുകൂല്യങ്ങള്‍ കൂട്ടിയത്.മുമ്പ് കിലോമീറ്ററിന് 9 രൂപയായിരുന്നു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ യാത്രാബത്ത. അതാണ് കിലോമീറ്ററിന് 14 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നത്.
.jpg)

