എസ്. ഐ.ടിയെ സർക്കാർ കൂച്ചുവിലങ്ങിടുകയാണ് ; കെ.സി വേണുഗോപാൽ

S. Government is restricting IT; K.C. Venugopal

 കണ്ണൂർ : ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ ടിക്ക് സർക്കാർ കൂച്ചുവിലങ്ങിടുന്നുവെന്ന് എഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയിലേക്കുള്ള മൊഴി വന്നത് എസ്. ഐ.ടി അറസ്റ്റുചെയ്ത മുൻദേവസ്വം ബോർഡ് പ്രസിഡൻ്റിൽ നിന്നാണ് ആ പ്രസിഡൻ്റിനെ പാർട്ടിയിൽ വെച്ചാണ് സി.പി.എം വലിയ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നത്. 

tRootC1469263">

അതിനെക്കാൾ വലിയ അപചയമുണ്ടോയെന്നും കെ.സി ചോദിച്ചു തന്ത്രിയെ പഴിചാരി മുൻ മന്ത്രിയെ രക്ഷിക്കുകയാണ് സി.പി.എം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചോദിക്കുന്നത് കേട്ടു ഈ നാട്ടിൽ അഴിമതി നടത്തുന്ന യാരെങ്കിലുമുണ്ടോയെന്ന് ഇതിന് ഞാൻ ശബരിമലയിലുള്ള സമയത്താണ് പറഞ്ഞത്. ശബരിമല സ്വർണപ്പാളി കേസിലെ രണ്ടു പ്രതികളെ കക്ഷത്തിൽ വെച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത്. സ്വർണപ്പാളി കവർച്ചാ കേസ് ആര് അന്വേഷിച്ചാലും സത്യം തെളിയണമെന്നാണ് ഞങ്ങളുടെ നിലപാട്. 

സി. ബി. ഐ യോ ഇഡിയോ അന്വേഷിച്ചാലും പ്രശ്നമില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം ഇതുവരെ മുൻപോട്ടു പോയത്. അല്ലാതെ സർക്കാർ തീരുമാനപ്രകാരമായിരുന്നില്ല. പോറ്റിയെ കണ്ടതുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെയാണ് തന്നോട് പറഞ്ഞതെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. കാസർകോട്ടെ മലയാള ഭാഷാ വിവാദത്തെ കുറിച്ചു അറിയില്ലെന്നും ഈ കാര്യത്തിൽ കേരളവും കർണാടകവും ഒന്നിച്ചു പോകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Tags