തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ച് എസ്‌ഐടി

rajeevar

പരിശോധന നിലവില്‍ നാല് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ സ്വര്‍ണം അടക്കം പരിശോധിച്ച് എസ്‌ഐടി. വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് എസ്‌ഐടി പരിശോധിച്ചത്. സ്വര്‍ണത്തിന്റെ പഴക്കവും മൂല്യവും കണക്കാക്കാനാണ് പരിശോധന. ഇതിനായി ചെങ്ങന്നൂരിലെ എസ്ബിഐ ബാങ്കിലെ സ്വര്‍ണപ്പണിക്കാരനെയും എസ്‌ഐടി എത്തിച്ചു. പരിശോധന നിലവില്‍ നാല് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. പരിശോധനയില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടാകുകയാണെങ്കില്‍ അവ കൂടുതല്‍ പരിശോധനകള്‍ക്കായി എസ്‌ഐടി കൊണ്ടുപോയേക്കും എന്നും സൂചനകളുണ്ട്.

tRootC1469263">

ഉച്ചയോടെയാണ് സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് മോഹനരുടെ വീട്ടില്‍ എസ്‌ഐടി പരിശോധനയ്ക്കെത്തിയത്. ചെങ്ങന്നൂരിലെ വീട്ടിലാണ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്. വീട്ടിലുണ്ടായിരുന്നവരെയെല്ലാം പുറത്താക്കിയ ശേഷമാണ് പരിശോധന നടത്തുന്നത്.

Tags