സഹോദരീ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി; സഹോദരന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

google news
arrest

യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കുന്നംകുളം തെക്കേപ്പുറം കരയില്‍ ചെറുപറമ്പില്‍ വീട്ടില്‍ അഞ്ചു ലാല്‍ (31), ഗുരുവായൂര്‍ ചാവക്കാട് പാലിയം റോഡ് മുസ്ലിം വീട്ടില്‍ ഷറഫുദ്ദീന്‍ (33), കോട്ടപ്പടി പൊക്കക്കില്ലത്ത് വീട്ടില്‍ ഷിഹാബുദ്ദീന്‍ (26), ചാവക്കാട് പലിയൂര്‍ കൊട്ടാരപാട്ടില്‍ വീട്ടില്‍ യദുകൃഷ്ണ (19) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയായ അഞ്ചു ലാലിന്റെ സഹോദരിയുടെ ഭര്‍ത്താവിനെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ചുലാലിന്റെ ഭാര്യ ഇയാളുടെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞു വരുന്നത്. കൂടാതെ ഇവര്‍ വിവാഹമോചന കേസും നല്‍കിയിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് സഹോദരി ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയതിന് കാരണമെന്ന് കരുതുന്നു. 

Tags