'ലിനി...നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല' : ലിനിയുടെ ഓർമ ദിനത്തിൽ സജീഷും പ്രതിഭയും
കോഴിക്കോട്: നിപയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചുവർഷം പൂര്‍ത്തിയാകുന്നു. 2018 മെയ് 21നായിരുന്നു സിസിറ്റർ ലിനി നിപയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇന്ന് ലിനിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സജീഷും പ്രതിഭയും.'ലിനി...നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല.അതുകൊണ്ട് തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ് ഞാൻ കൂടെ ഉണ്ട് ' പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചു.
tRootC1469263">ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലിനി...
നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല.അതുകൊണ്ട് തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ് ഞാൻ കൂടെ ഉണ്ട് .നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ് കാണുന്നത്.
എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്.
കാവലായ്
സ്നേഹത്തോടെ
പ്രതിഭ സജീഷ്
.jpg)


