അനിയത്തിക്കായി പൊരുതിയ ചേച്ചി, നീതി വാങ്ങികൊടുക്കാൻ കരുത്തുള്ള ശക്തയായ കൂടപ്പിറപ്പ്'; അഹാനയെ പുകഴ്ത്തി സോഷ്യൽ മീഡിയ

'A sister who fought for her sister, a strong sibling who is strong enough to get justice'; Social media praises Ahana
'A sister who fought for her sister, a strong sibling who is strong enough to get justice'; Social media praises Ahana

 നടൻ കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കും എതിരെ കഴിഞ്ഞ ദിവസം കേസെടുത്തത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ദിയയുടെ കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് യുവതികളാണ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപെടുത്തി എന്നായിരുന്നു പരാതി. എന്നാൽ ഇതിന് മുൻപ് തന്നെ മൂവരും തന്റെ കടയിൽ നിന്നും 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിയ പരാതി നൽകിയിരുന്നു. 

tRootC1469263">

സംഭവം വലിയ ചർച്ചയായതിന് പിന്നാലെ യുവതികളുമായി സംസാരിക്കുന്ന കൃഷ്ണ കുമാറിന്റെയും കുടുംബത്തിന്‍റെയും വീഡിയോ അവർ തന്നെ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെ അഹാനയെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

മൂന്ന് യുവതികൾ കുറ്റം സമ്മതിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇതിൽ കൂടുതൽ ചോദ്യങ്ങളും അവരോട് ചോ​ദിച്ചത് അഹാന ആയിരുന്നു. അഹാനയുടെ ചോദ്യത്തിന് മുന്നിൽ മറുപടി പറയാനാകാതെ യുവതികളിരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതിന് പിന്നാലെയാണ് നിരവധി പേർ അഹാനയെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്. ഒരു ചേച്ചി ആയാൽ ഇങ്ങനെ വേണമെന്നും തന്റെ അനുജത്തിയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന അവരെ കണ്ട് പഠിക്കേണ്ടതാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.

"ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ. അനിയത്തിക്കായി പൊരുതുന്ന ചേച്ചി, അനിയത്തിക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ എക്സാറ്റ് പ്രൂഫ് ആണ് അഹാന, കൂടപ്പിറപ്പുകളുടെ ഒത്തൊരുമ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, അഹന അനിയത്തിക്ക് വേണ്ടി പൊരുതി, ചോദ്യങ്ങൾക്കൊടുവിൽ ജ്യൂസു കൊടുക്കുന്ന അഹാന, സ്വന്തം അനിയത്തിക്ക് നീതി വാങ്ങികൊടുക്കാൻ കരുത്തുള്ള ശക്തയായ കൂടപ്പിറപ്പ് ആഹാന", എന്നിങ്ങനെ പോകുന്നു കമന്റുകൾ. കൃഷ്ണ കുമാറിനും കുടുംബത്തിനും എല്ലാ പിന്തുണ അറിയിക്കുന്നവരും നിരവധിയാണ്.

Tags