സാങ്കേതിക സര്‍വകലാശാല വി സിയായി സിസ തോമസ് ചുമതലയേറ്റു
Updated: Dec 17, 2025, 13:35 IST
ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളതെന്നും സിസാ തോമസ് പറഞ്ഞു
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു. കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയിലായിരുന്നു ഗവര്‍ണറും സര്‍ക്കാറും.കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ നടത്തിയ ചർച്ചയിലാണ് സിസാ തോമസിന്റെ നിയമനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.
tRootC1469263">ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളതെന്നും സിസാ തോമസ് പറഞ്ഞു.കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാലയും കേരള ഡിജിറ്റല്‍ സർവകലാശാലയും പുതിയ വൈസ് ചാൻസലർമാരെ നിയമിക്കുന്ന പ്രക്രിയയില്‍ മുൻപ് സർക്കാർ-ഗവർണർ സമവായത്തില്‍ പരാജയപ്പെട്ടിരുന്നു.
.jpg)


