എസ്‌ഐആര്‍: കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും
എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നല്‍കിയവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍ക്കർ പറയുന്നു
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രസിദ്ധീകരിക്കും.എസ്‌ഐആറിന്റെ ഭാഗമായി ഒഴിവാക്കിയ 24.08 ലക്ഷം പേരെ കഴിച്ചുള്ള പട്ടികയാണ് നാളെ പ്രസിദ്ധീകരിക്കുക.
എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നല്‍കിയവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍ക്കർ പറയുന്നു.രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിലെ എസ്‌ഐആർ നീട്ടിയിരുന്നു. 24.08 ലക്ഷം പേർ പട്ടികയില്‍നിന്നു പുറത്താകുമെന്നതിനാല്‍ കേരളത്തിലടക്കം സമയം നീട്ടുന്നത് പരിഗണിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ തീരുമാനമായിട്ടില്ല.
tRootC1469263">അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ട വിധം
ഏതെങ്കിലും വോട്ടർക്ക് നിശ്ചിത സമയത്തിനുള്ളില്‍ അവരുടെ പൂരിപ്പിച്ച ഫോമുകള്‍ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കില്‍, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും കാലയളവില്‍ (23.12.2025 മുതല്‍ 22.01.2026 വരെ) നിർദ്ദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയല്‍ ചെയ്യാവുന്നതാണ്.
ഫോം 6 - പേര് പുതുതായി ചേർക്കുന്നതിന്
ഫോം 6A - പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന്
ഫോം 7 - മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കുന്നതിന്
ഫോം 8 - വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും
ഈ ഫോമുകള്‍ https://voters.eci.gov.in/ എന്ന ലിങ്കില്‍ ലഭ്യമാണ്.
അപ്പീല്‍ സമർപ്പിക്കേണ്ടത് എങ്ങനെ?
കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കില്‍, ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീല്‍ നല്‍കാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(A), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂള്‍സ് 27 പ്രകാരം).
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസർക്ക് രണ്ടാം അപ്പീല്‍ സമർപ്പിക്കാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(B), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂള്‍സ് 27 പ്രകാരം).
വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
നോട്ടീസ് ഘട്ടം: പുറപ്പെടുവിക്കല്‍, ഹിയറിംഗ് & പരിശോധന
എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികള്‍ തീർപ്പാക്കലും 2025 ഡിസംബർ 23 മുതല്‍ 2026 ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ https://www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.
സാധുവായ രേഖകള്‍
ഏതെങ്കിലും കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരൻ/പെൻഷൻകാരൻ നല്‍കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാർഡ് / പെൻഷൻ പേയ്മെന്റ് ഓർഡർ.
01.07.1987 ന് മുമ്ബ് ഇന്ത്യയില്‍ സർക്കാർ / തദ്ദേശീയ അധികാരികള്‍ / ബാങ്കുകള്‍ / പോസ്റ്റ് ഓഫീസ് / എല്‍.ഐ.സി. / പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാർഡ് / സർട്ടിഫിക്കറ്റ് / രേഖ.
യോഗ്യതയുള്ള അധികാരി നല്‍കുന്ന ജനന സർട്ടിഫിക്കറ്റ്.
പാസ്‌പോർട്ട്.
അംഗീകൃത ബോർഡുകള്‍ / സർവ്വകലാശാലകള്‍ നല്‍കുന്ന മെട്രിക്കുലേഷൻ / വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
യോഗ്യതയുള്ള സംസ്ഥാന അധികാരി നല്‍കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്.
വനാവകാശ സർട്ടിഫിക്കറ്റ്.
ഒബിസി / എസ്.സി / എസ്.ടി അല്ലെങ്കില്‍ യോഗ്യതയുള്ള അധികാരി നല്‍കുന്ന ജാതി സർട്ടിഫിക്കറ്റ്.
ദേശീയ പൗരത്വ രജിസ്റ്റർ (അത് നിലവില്‍ കൊണ്ടിടത്തെല്ലാം).
സംസ്ഥാന / തദ്ദേശീയ അധികാരികള്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.
സർക്കാർ നല്‍കുന്ന ഭൂമി / വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.
ആധാർ.
സഹായത്തിനായി ബന്ധപ്പെടാം
അപ്പീലുകള്‍ അല്ലെങ്കില്‍ എസ്‌ഐആർ നടപടിക്രമങ്ങള്‍ സംബന്ധിച്ച സഹായത്തിനായി
ഇന്ത്യയില്‍ ഉള്ളവർ: 1950 ല്‍ വിളിക്കുക
വിദേശത്തുള്ളവർ: +91 471 2551965
ഇമെയില്‍: overseasselectorsir26@gmail.com
ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്: https://voters.eci.gov.in
സോഷ്യല്‍ മീഡിയ ലിങ്കുകള്‍:
www.ceo.kerala.gov.in
X: /CeoKerala
Instagram: @ChiefElectoralOfficerKerala
Facebook: /CeoKeralaOffice
.jpg)


