പുതുയുഗയാത്രയിലെ ഗാനം പാടിയത് പ്രൊഫഷന്റെ ഭാഗമായി,പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്റായി ചിത്രീകരിക്കേണ്ട: അതുല്‍ നറുകര
വിളിച്ചപ്പോള്‍ തന്നെ തന്റെ രാഷ്ട്രീയനിലപാട് ജാഥയില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് പറയുകയും അതില്‍ പ്രയാസമില്ല എന്ന് അവര്‍ മറുപടി നല്‍കുകയും ചെയ്തതാണ്
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയിലെ ഗാനം പാടിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തെറ്റായ പ്രചാരണത്തില്‍ വിശദീകരണവുമായി ഗായകന്‍ അതുല്‍ നറുകര. പാട്ട് പാടുക എന്നത് തന്റെ പ്രൊഫഷനാണെന്നും പ്രൊഫഷണല്‍ കമ്മിറ്റ്മെന്റ് എന്ന നിലയിലാണ് പാട്ട് പാടിയതെന്നുമാണ് അതുല്‍ നറുകര പറഞ്ഞത്. അതിനെ പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്റായി ചിത്രീകരിക്കേണ്ടന്നും അതുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
tRootC1469263">ജാഥയുടെ പ്രചരണ ഗാനം പാടണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ തന്നെ തന്റെ രാഷ്ട്രീയനിലപാട് ജാഥയില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് പറയുകയും അതില്‍ പ്രയാസമില്ല എന്ന് അവര്‍ മറുപടി നല്‍കുകയും ചെയ്തതാണ്. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് ഈ ഗാനം ആലപിച്ചത് എന്ന രീതിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരണങ്ങളുണ്ടായി. അത്തരം പ്രചരണങ്ങള്‍ അപലപനീയമാണെന്ന് അതുല്‍ നറുകര വ്യക്തമാക്കി.
അതുല്‍ നറുകരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന ഒരു ജാഥയുടെ പ്രചരണഗാനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്ന തെറ്റിദ്ധാരണാജനകമായ ചില വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നു. ഈ ജാഥയുടെ പ്രചരണ ഗാനം പാടണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ തന്നെ എന്റെ രാഷ്ട്രീയനിലപാട് നിങ്ങളുടെ ജാഥയില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് പറയുകയും അതില്‍ പ്രയാസമില്ല എന്ന് മറുപടി നല്‍കുകയും ചെയ്തതാണ്.പാട്ട് പാടുക എന്നത് എന്റെ പ്രൊഫഷനാണ്. പ്രൊഫഷണല്‍ കമ്മിറ്റ്മെന്റ് എന്ന നിലയിലാണ് വി. എസ് രഞ്ജിത്തും സി. കെ നജാഫും ചേര്‍ന്ന് എഴുതിയ ആ പാട്ട് ഞാന്‍ പാടിയതും.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി എന്റെ രാഷ്ട്രീയ നിലപാടില്‍ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് ഈ ഗാനം ആലപിച്ചത് എന്ന രീതിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നടക്കുന്ന പ്രചരണങ്ങള്‍ അപലപനീയമാണ്.
എന്റെ രാഷ്ട്രീയ നിലപാടുകളില്‍ എനിക്ക് യാതൊരുവിധ ക്ലാരിറ്റിക്കുറവുമില്ല. ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്ക് വേദി തന്നതും പ്രോത്സാഹിപ്പിച്ചതും ആരാണെന്ന നല്ല ബോധ്യം എനിക്കുണ്ട്. വന്ന വഴി മറക്കുന്ന ശീലവുമില്ല.കേരളത്തിന്റെ സെക്കുലര്‍ സെക്കുലര്‍ ഫാബ്രിക്കിന് പോറലേല്‍പ്പിക്കുന്ന ഒരു നിലപാടിനോടും രാഷ്ട്രീയമായി യോജിപ്പുമില്ല. അതുകൊണ്ട് തന്നെ പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റിന്റെ ഭാഗമായി പാടിയ ഒരു പാട്ടിനെ പൊളിറ്റിക്കല്‍ കമ്മിറ്റ്‌മെന്റായി ചിത്രീകരിക്കേണ്ടതില്ല.
.jpg)


