സ്വന്തമായി 'പൂള്‍' നിര്‍മ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തില്‍ നിന്ന് എടുത്ത പിക്ക് ; റിസോര്‍ട്ട് ആരോപണത്തെ പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയിന്‍
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ റിസോര്‍ട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്.
റിസോര്‍ട്ട് ആരോപണത്തെ പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. സ്വന്തമായി 'പൂള്‍' നിര്‍മ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തില്‍ നിന്ന് എടുത്ത പിക്ക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജെയിന്‍ രാജിന്റെ പരിഹാസം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ റിസോര്‍ട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്.
ഇടുക്കിയിലെ മാങ്കുളത്ത് സ്വര്‍ണക്കടത്തുകാരനുമായി ചേര്‍ന്ന് പി ജയരാജന്‍ റിസോര്‍ട്ട് നടത്തുന്നുവെന്നാണ് ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി. റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പി ജയരാജന്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്‍ പരാതിയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
.jpg)

