വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും
ബുള്‍ഡോസർ രാജ് വിവാദത്തില്‍ കർണാടക സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പിണറായിയെ വിമർശിച്ച് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു
ബെംഗളൂ: ബെംഗളൂരുവിലെ ബുള്‍ഡോസർ രാജ് വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് കർണാടക മുഖ്യമന്ത്രി പിണറായി വിജയനും കേരള മുഖ്യമന്ത്രി പിണറായി വിജയനും.വർക്കല ശിവഗിരി തീർത്ഥാടന മഹാ സമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്.
tRootC1469263">ബുള്‍ഡോസർ രാജ് വിവാദത്തില്‍ കർണാടക സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പിണറായിയെ വിമർശിച്ച് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഒരു വേദിയില്‍ ഇരുവരും ഒന്നിച്ചെത്തിയത്.
ബുധനാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റി വെച്ചാണ് മുഖ്യമന്ത്രി എത്തിയത്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് സിദ്ധരാമയ്യ ആയിരുന്നു. അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ, കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് ഹസ്തദാനം നൽകി മടങ്ങി.
.jpg)


