വെട്ടത്തൂരില്‍ സഹോദരങ്ങള്‍ മരിച്ച സംഭവം; ഷോക്കേറ്റത് ഫാം ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്ന്

D

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍ നിന്നുമാണ് ഇവര്‍ക്ക് ഷോക്കേറ്റത്.

 

മലപ്പുറം: വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ച സംഭവം. യുവാക്കള്‍ക്ക് ഷോക്കേറ്റത് കോഴിഫാം ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്ന്. കോഴി ഫാമിന് അകത്തു നിന്നും പുറത്തേക്ക് ഉടമ വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരുന്നെന്നും.

കുറുക്കന്റെ ശല്യം കാരണമാണ് പുറത്തേക്ക് ലൈന്‍ സ്ഥാപിച്ചതെന്നും കോഴി ഫാം ജീവനക്കാരന്‍ പറഞ്ഞു.എഴുതല സ്വദേശികളായ ഫാസില്‍, സാഹിര്‍ എന്നിവരാണ് മരിച്ചത്. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍ നിന്നുമാണ് ഇവര്‍ക്ക് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .കോഴി ഫാം ഉടമ സമീറിനെതിരെ മേലാറ്റൂര്‍ പോലീസ് മനഃപൂര്‍വം അല്ലാത്ത നരഹത്യക്കും, കെഎസ്ഇബി സെക്ഷനിലെ വകുപ്പും ചേര്‍ത്ത് കേസ് എടുത്തു

Tags