സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

police8

പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടെ പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

നേരത്തെ എസ്‌ഐ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് കാണിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ പരാതി നല്‍കിയിരുന്നു. സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഒയുടെ കൈയ്യില്‍ നിന്ന് നാല് ലക്ഷം രൂപ എസ്ഐ കൈക്കലാക്കിയത്.

tRootC1469263">

സിപിഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ അവിടുത്തെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് എസ്ഐ ബിജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് എസ്ഐ സിപിഒയെ പറഞ്ഞ് വിശ്വസിപ്പിച്ചു. 'സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയുമെ'ന്ന് ഭീഷണപ്പെടുത്തി. പിന്നാലെ സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതില്‍ 2 ലക്ഷം രൂപ എസ്‌ഐ ബൈജുവിന് ലഭിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്ന് പേര്‍ പ്രതികളാണ്.

Tags