നിങ്ങൾ എവിടുത്തെ പോലീസാ : കണ്ണൂരിൽ വിജിന്‍ എംഎല്‍എയോട് എസ് ഐ യുടെ സുരേഷ് ഗോപി സ്റ്റൈൽ !

SI Suresh Gopi style against to Vijin MLA in Kannur
SI Suresh Gopi style against to Vijin MLA in Kannur

കണ്ണൂര്‍: കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറഞ്ഞു. 

പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചയുണ്ടായെന്നും എംഎല്‍എ കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വേണ്ടി തന്നോട് പൊലീസ് ചോദിച്ചെന്ന് ആരോപിച്ച എം വിജിൻ എംഎൽഎ, ഇയാളെപ്പോലുള്ളവരെ പൊലീസിൽ എടുത്തത് ആരാണെന്നും വിമര്‍ശിച്ചു. നഴ്സുമാർ കളക്ടറേറ്റിൽ കടന്ന് കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഇതിനിടെ ഒരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പേര് ചോദിച്ചതും എംഎല്‍എയെ ചൊടിപ്പിച്ചു.

SI Suresh Gopi style against to Vijin MLA in Kannur

കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള ഗവ. നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തിയത്.
 
മാർച്ച് നടത്തിയ നഴ്സുമാരെ തടയാൻ കലക്ടറേറ്റ് ഗേറ്റിൽ പോലീസുകാരില്ലാത്തതിനെ തുടർന്ന് കലക്ടറേറ്റിനകത്തെ ആംഫി തീയേറ്ററിൽ കയറിയ സമരക്കാർ അവിടെ സമരം ആരംഭിച്ച ഉടൻ സമരം പുറത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. 

വീഡിയോ കാണാം...........

Tags

News Hub