ഷുക്കൂർ വധക്കേസ് : പ്രതിപ്പട്ടിക അട്ടിമറിക്കാൻ രാഷ്ട്രീയ നേതാക്കൾക്കിടയിൽ പരസ്പര സഹായമുണ്ടായി ; ആരോപണവുമായി മനു തോമസ്

Shukoor Murder Case: Political leaders colluded to manipulate the list of accused; allegation by Manu Thomas.

കാലം മാറിയെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും പോസ്റ്റിൽ പറയുന്നു. എല്ലാ കുരിശുയുദ്ധങ്ങളും അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്നും നവീകരിക്കപ്പെടാത്ത ഒന്നിനും അതിജീവിക്കാനാകില്ലെന്നും അദ്ദേഹം കുറിച്ചു.

  കണ്ണൂർ : അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ തന്നെ പ്രതിപ്പട്ടിക അട്ടിമറിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിൽ പരസ്പര സഹായം ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായിമുന്‍ സിപിഎം നേതാവ് മനു തോമസ്. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ സഹായം നേരിട്ട് അഭ്യർഥിച്ച നേതാവ് ആരെയാണു പ്രതിപ്പട്ടികയിലെ അപകടത്തിൽനിന്ന് രക്ഷിച്ചതെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾക്കും അതുമായി ബന്ധപ്പെട്ട സമരങ്ങൾക്കുമാണ് രാഷ്ട്രീയത്തിൽ പ്രാധാന്യം നൽകേണ്ടതെന്ന് മನು തോമസ് കുറിച്ചു. അതിനു പകരം വ്യക്തിഗത ഈഗോയും ഫാൻസ് വളർത്തലും ക്രിമിനൽ പ്രോത്സാഹനവുമൊന്നും ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.

കാലം മാറിയെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും പോസ്റ്റിൽ പറയുന്നു. എല്ലാ കുരിശുയുദ്ധങ്ങളും അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്നും നവീകരിക്കപ്പെടാത്ത ഒന്നിനും അതിജീവിക്കാനാകില്ലെന്നും അദ്ദേഹം കുറിച്ചു.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.

പോസ്റ്റിന്റെ പൂർണ രൂപം: 

ഷുക്കൂർ വധകേസിൽ ആദ്യഘട്ടത്തിൽ തന്നെ പ്രതിപട്ടിക അട്ടിമറിക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ തമ്മിൽ ചില പരസ്പര സഹായങ്ങൾ ഉണ്ടായിട്ടുണ്ട് 
എന്നത് ചിലർക്കെങ്കിലും അറിയാവുന്നതാണ് 
കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവിൻ്റെ സഹായം നേരിട്ടപേക്ഷിച്ച നേതാവ് പ്രതിപട്ടികയിലെ  അപകട നമ്പറിൽ നിന്ന് രക്ഷിച്ചെടുത്തത് ആരെയാണ്. .. എന്തൊരു കമ്മ്യൂണിസ്റ്റ് ബോധമായിരുന്നു അത്. . . 
മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്കും  അതിൻമേലുള്ള സമരങ്ങൾക്കും ആണ് പ്രധാനം അതിന് പകരം വ്യക്തിഗത ഈഗോ യും ഫാൻസ് വളർത്തലും കൃമിനൽപ്രോത്‌സാഹനവും ഒന്നും ജനം അംഗീകരിക്കില്ല ... 
#കാലംമാറിഇനിയെങ്കിലുംഇതൊന്നും ആവർത്തിച്ചുകൂടാ…
എല്ലാകുരിശുയുദ്ധങ്ങളും അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട് മനുഷ്യർക്ക് . . .നവീകരിക്കപ്പെടാത്ത
ഒന്നും അതിജീവിക്കില്ല

Tags