ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി തള്ളി

Kannur Shuhaib murder case; High Court orders stay of trial

2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂർ സ്വദേശി എസ് പി ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയത്.

കണ്ണൂർ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി.തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്. കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.ഹർജി തള്ളിയതോടെ ജൂണ്‍ 16 മുതല്‍ ജൂലൈ രണ്ടു വരെ തലശേരി അഡീഷണല്‍ സെഷൻസ് കോടതി മൂന്നില്‍ തന്നെ വിചാരണ തുടരും.

2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂർ സ്വദേശി എസ് പി ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയത്.

എട്ട് വർഷം നീണ്ട കാലതാമസത്തിന് ശേഷം ഇക്കഴിഞ്ഞ മെയ് 18നാണ് ഷുഹൈബ് വധക്കേസ് വിചാരണാ നടപടികളിലേക്ക് കടന്നത്. ഇതിനിടെ, പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങള്‍ വിചാരണ നടപടികളില്‍ വലിച്ചുനീട്ടാനുള്ള നീക്കമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഇതേ തുടർന്ന് ആകാശ് തില്ലങ്കേരി അടക്കം സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ 17 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. പിന്നീട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ച്‌ ജാമ്യം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ നേടി.

 

Tags