മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ജീവനക്കാരുടെ കുറവ് അപേക്ഷകളെ ബാധിക്കുന്നു

google news
chief minister

മ​ല​പ്പു​റം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ  ജീവനക്കാരുടെ കുറവ് അപേക്ഷകളെ ബാധിക്കുന്നു . പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ചോ​ദ്യ​ത്തി​ന് അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. നി​ല​വി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ഏ​ഴ് താ​ലൂ​ക്കു​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

 വി​ല്ലേ​ജ് ഓ​ഫി​സ് ത​ലം മു​ത​ൽ പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​യി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഓ​രോ ത​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അ​പേ​ക്ഷ​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണം പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വൈ​കു​ന്നു​ണ്ടെ​ന്ന് മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു

അ​പേ​ക്ഷ‍ക​ൾ പ​രി​ശോ​ധി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഇ-​ഓ​ഫി​സ് മു​ഖേ​ന വ​രു​ന്ന ത​പാ​ലു​ക​ൾ കൂ​ടി കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​രു​ന്നു​ണ്ട്. ഇ​തും കാ​ല​താ​മ​സ​മെ​ടു​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് മ​റു​പ​ടി വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ തു​ക വ​രു​ന്ന ചി​കി​ത്സ ചെ​ല​വു​ക​ൾ​ക്ക് മാ​ത്ര​മേ ബി​ല്ലു​ക​ൾ നി​ർ​ബ​ന്ധ​മു​ള്ളൂ എ​ങ്കി​ലും എ​ല്ലാ അ​പേ​ക്ഷ​ക​ളി​ലും ബി​ല്ല് ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് സ​ർ​ക്കാ​റി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​ക്കാ​ണ് ബി​ല്ലു​ക​ൾ തേ​ടു​ന്ന​തെ​ന്ന് എ.​ഡി.​എം ന​ൽ​കി​യ മ​റു​പ​ടി​യി​ലു​ണ്ട്.

Tags