'ആശുപത്രികളിലെ മരുന്ന് ക്ഷാമം'; അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തത്, ബാക്കി എല്ലാ മരുന്നും സ്റ്റോക്ക് ഉണ്ട്'; മന്ത്രി മുരളിധരന്‍
കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി കെ മുരളീധരന്‍. അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തെന്നും പ്രതിപക്ഷം കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ.
കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയിൽ ബഹളമായി.
കഴിഞ്ഞ മാർച്ചിൽ പെരുമാറ്റ ചട്ടത്തിൻ്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നൽകിയില്ല. ഇടത് സർക്കാർ മരുന്ന് കമ്പനികൾക്ക് വലിയ കുടിശ്ശിക വരുത്തിയെന്ന് പറഞ്ഞ മന്ത്രി 24 ഇനം മരുന്നുകൾക്ക് ചെറിയ പ്രതിസന്ധിയുണ്ട് എന്നും മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ നടപടി എടുത്തു എന്നും സഭയിൽ മറുപടി നൽകി.
സ്വന്തം വകുപ്പിലെ പ്രശ്നങ്ങളെങ്കിലും മന്ത്രി മനസിലാക്കണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണം. നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ ആണെന്നും ഇതിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്ന് ഇല്ലാത്തതെന്നും ബാക്കി എല്ലാ മരുന്നിനും സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഏജന്റുമാര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ആരോപണങ്ങള്‍ ഊതിവീര്‍പ്പിച്ച കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ സഭയില്‍ ബഹളമായി. പിന്നാലെ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. ഇങ്ങനെ ആണോ മന്ത്രി മറുപടി പറയേണ്ടതെന്നും പരിണിത പ്രജ്ഞനായ സ്പീക്കര്‍ ഇങനെയാണോ സഭ നിയന്ത്രിക്കുന്നതെന്നും വിമര്‍ശിച്ചു.
.jpg)


