കാസർഗോഡ് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; റൂമിനു തീപിടിച്ചു
Updated: Jan 1, 2026, 15:19 IST
പിടുത്തത്തില്‍ അരലക്ഷം രൂപയുടെ നഷ്ടം വന്നതായി വീട്ടുകാർ പറഞ്ഞു
കാസർഗോഡ്: മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം റൂമിനു തീപിടിച്ചു.ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് ഷോർട്ട് സർക്യൂട്ട് കാരണം കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസിച്ചിരുന്നത്.
tRootC1469263">മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടില്‍ കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം തീപിടുതത്തില്‍ പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാലാണ് വൻ നഷ്ടം ഒഴിവായത്. തീപിടുത്തത്തില്‍ അരലക്ഷം രൂപയുടെ നഷ്ടം വന്നതായി വീട്ടുകാർ പറഞ്ഞു
.jpg)


