വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്ഫ്ലുവെന്സര്മാര്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ്
Updated: Nov 24, 2026, 07:09 IST
സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയ്ക്ക് കെ മുരളീധരന് കത്ത് നല്കി.
വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്ഫ്ലുവെന്സര്മാര്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ്. വ്യാജ വസ്തുക്കള്‍ പ്രചരണം ചെയ്യുന്ന ഇന്‍ഫ്ലുവെന്‍സര്‍മാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയ്ക്ക് കെ മുരളീധരന് കത്ത് നല്കി.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് വലിയ തുക പ്രതിഫലം നല്കി പ്രചാരണം നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
.jpg)

