ഒരു രൂപയ്ക്ക് ഷൂ ; മിഠായി തെരുവില്‍ കടയിലേക്കെത്തിയത് 20000 പേര്‍

kozhikod

കട നടത്തിപ്പുകാരായ എട്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട് മിഠായിത്തെരുവില്‍ ഒരു രൂപക്ക് ഷൂ വാങ്ങാനെത്തിയവരുടെ തിരക്ക്. ഇരുപതിനായിരത്തിലധികം പേരാണ് ഓഫറിനെ തുടര്‍ന്ന് കടയ്ക്ക് മുന്നിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കട ഉടമകള്‍ക്കെതിരെ കേസെടുത്തു. 

കട നടത്തിപ്പുകാരായ എട്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കാതെ ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നാണ് കേസ്. അനുമതി ഇല്ലാതെ കട തുറക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി.

tRootC1469263">

Tags