കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്കുള്ള ഫണ്ടിന്റെ വിനിയോഗത്തില്‍ ഞെട്ടിപ്പിക്കുന്ന ഇടിവ്
ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്കുള്ള ഫണ്ടിന്റെ വിനിയോഗത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഞെട്ടിപ്പിക്കുന്ന ഇടിവ്. ഡോ. വി ശിവദാസൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി വെളിപ്പെടുത്തിയതാണ് ഈ കണക്കുകൾ.
2021–22 മുതൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മൂന്ന് പ്രധാന സ്‌കോളർഷിപ്പ് പദ്ധതികളിലെയും വിനിയോഗം 98%-ത്തിലധികം കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു: പ്രീ-മെട്രിക് സ്‌കോളർഷിപ്പ്: 2021–22 ൽ 1,350.99 കോടിയിൽ നിന്ന് 2024–25 ൽ വെറും 1.55 കോടിയായി – 99.88% കുറവ്.
tRootC1469263">പോസ്റ്റ്-മെട്രിക് സ്‌കോളർഷിപ്പ്: 411.87 കോടിയിൽ നിന്ന് 5.31 കോടിയായി – 98.71% കുറവ്. മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ്: 345.77 കോടിയിൽ നിന്ന് 3.50 കോടിയായി – 98.99% കുറവ്.മൊത്തത്തിൽ, ഈ സ്കോളർഷിപ്പുകളുടെ ആകെ വിനിയോഗം 2021–22 ൽ 2,108.63 കോടിയിൽ നിന്ന് 2024–25 ൽ 10.36 കോടിയായി കുറഞ്ഞു – മൊത്തത്തിൽ 99.51% കുറവ്.
ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ 2021-22 നു ശേഷം അനുവദിച്ചിട്ടില്ല എന്നാണ് കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജു വിന്റെ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്. ജനക്ഷേമത്തിനുതകുന്ന എല്ലാ മേഖലയിലെയും ഫണ്ടുകൾ വെട്ടി ചുരുക്കുന്ന നയമാണ് മോഡി സർക്കാർ പിൻതുടരുന്നത് എന്ന് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. ഓരോ മേഖലയെ സംബന്ധിച്ചും പുറത്തു വരുന്ന കണക്കുകൾ മോഡി സർക്കാരിന്റെ ജനവിരുദ്ധതയും വർഗീയതയും വെളിപ്പെടുത്തുന്നതാണ് എന്ന് അദ്ദേഹം പ്രതികരിച്ചു.
.jpg)


