കാസർഗോഡ് ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റു; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Death due to boat capsizing in Puthukurichi; A fisherman died

വീട്ടിലെ ഫാൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ധനരാജിന് അബദ്ധത്തില്‍ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. 

കാസർഗോഡ്:  വീട്ടിലെ ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പെർളയ്ക്കടുത്തുള്ള ശിവഗിരി സ്വദേശിയായ ധനരാജ് (40) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ്  സംഭവം നടന്നത്.

വീട്ടിലെ ഫാൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ധനരാജിന് അബദ്ധത്തില്‍ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടൻ തന്നെ എണ്മകജെ ഗ്രാമപഞ്ചായത്തിന്റെ ആംബുലൻസില്‍ കാസർകോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശിവഗിരി സ്വദേശികളായ കൃഷ്ണ നായിക് - ഗിരിജ ദമ്പതികളുടെ മകനാണ് ധനരാജ്. ഭാര്യ: ദീപ.മക്കള്‍: നിശ്മിത, വിജിത്. സഹോദരങ്ങള്‍: മോഹൻ, കമലാക്ഷി, മോഹിനി.

Tags